തൃശൂർ: വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കുട്ടനാട്ടിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ദ്ധൻ ഡോ. കെ.ജി.പത്മകുമാറിനെ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. പെരിങ്ങാവ് ഗാന്ധിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗൺസിലർമാരായ പൂർണിമ സുരേഷ്, ഡോ. ആതിര, നിജി, എൻ.പ്രസാദ്, എൻ.വി.രാധിക, റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സൈമൺ പുളിക്കൽ, പി.കൃഷ്ണകുമാർ, ജയൻ തോമസ്, സന്തോഷ്‌കുമാർ, രാമചന്ദ്രൻ, റോയി, ബി.ജെ.പി ഭാരവാഹികളായ അഡ്വ. ബി.ഗോപാലകൃഷ്ണൻ, അഡ്വ. ഉല്ലാസ് ബാബു, അഡ്വ. കെ.കെ.അനീഷ്‌കുമാർ, ജസ്റ്റിൻ ജേക്കബ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |