ആര്യയെ കേന്ദ്രകഥാപാത്രമാക്കി തമിഴിലും മലയാളത്തിലുമായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനന്തൻ കാട് എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. മുരളി ഗോപി രചന നിർവഹിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ 'ടിയാൻ' എന്ന ചിത്രം ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്തിട്ടുണ്ട്.ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, അച്യുത് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.. വൻവിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണ്.അജനീഷ് ലോകനാഥ് സംഗീതം നിർവഹിക്കുന്നു.ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, പി.ആർ.ഒ: എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |