തൃശൂർ: വടക്കുന്നാഥ ക്ഷേത്രം ശ്രീ കോവിലിലേക്ക് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്ത്രീ കടന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. മേൽശാന്തി തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. വനിതാ പൊലീസെത്തി സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം തളിച്ചു. വഴിപാടിന് പണമടച്ചാണ് സ്ത്രീ എത്തിയത്. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക പ്രശ്‌നമുള്ള സ്ത്രീയാണ് കടന്നതെന്നാണ് സൂചന. സംഭവത്തിൽ തൃശൂർ സ്വദേശി ഡോ. ബാലസുബ്രഹ്മണ്യം ദേവസ്വം മന്ത്രിക്ക് പരാതി അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |