ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത നിർമ്മാണത്തിലെ വീഴ്‌ച മുൻനിർത്തി കരാറുകരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനോട് 12 കോടി രൂപ പിഴ അടയ്ക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ അറിയിച്ചു. കേരളത്തിലെ ദേശീയ പാതാ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് നിതിൻ ഗഡ്കരി ഉറപ്പു നൽകി. കേരളത്തിലെ വിവിധ ദേശീയപാതാ പദ്ധതികളെക്കുറിച്ച് ഗഡ്കരിയുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
കൂരിയാട് തകർന്ന ഭാഗത്ത് കരാർ കമ്പനി സ്വന്തം ചെലവിൽ 80 കോടി രൂപ മുടക്കി പുതിയ വയഡക്‌ട് നിർമ്മിക്കണം. നിലവിലെ റോഡ് തകർന്നതിന്റെ മാലിന്യങ്ങളും മറ്റും നിർമ്മാണ കമ്പനി തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.കേരളത്തിന്റെ സമുദ്രമേഖലയിൽ തുടർച്ചയായി നടന്ന കപ്പലപകടങ്ങളിൽ പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായി രാജീവ് ചന്ദ്രശേഖർ ചർച്ച
നടത്തി. അപകടങ്ങൾ മൂലം കടലിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള മലിനീകരണം, മത്സ്യസമ്പത്തിന്റെ നാശം തുടങ്ങിയ കേരളത്തിന്റെ ആശങ്കകൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വിഷയത്തിൽ ഗൗരവമായ ഇടപെടലാണ് കേന്ദ്ര തുറമുഖ മന്ത്രാലയം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |