പട്ടാമ്പി: ചാലിശ്ശേരി കവുക്കോട് കുളത്താണി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കൊല്ലഴി മങ്ങാട്ട് ഉണ്ണി എന്ന കെ.എം.അരവിന്ദാക്ഷന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണവും, സംഗീതാദ്ധ്യാപിക കുന്നത്ത് മന ഹേമലത ടീച്ചറുടെ നിര്യാണത്തിലുള്ള അനുശോചനവും നടത്തി. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.എം.നാരായണൻ അദ്ധ്യക്ഷനായി.
വാർഡ് മെമ്പറും ചാലിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണുമായ നിഷ അജിത്കുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ അരീക്കര, പഞ്ചായത്ത് കോഓർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, വി.വി.ബാലകൃഷ്ണൻ (സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി) തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |