മുഹമ്മ : വർഗ്ഗീയതയ്ക്കും സാമൂഹിക ജീർണ്ണതക്കുതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മാരാരിക്കുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. മുഹമ്മ കല്ലാപ്പുറത്ത് നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ജാഥ ക്യാപ്ടൻ പി.ടി.ശ്രീദേവി , ജാഥ മാനേജർ അഡ്വ.ഷീന സനൽ കുമാർ , ടി.പി മംഗളമ്മ, പ്രഭാ മധു ,
പി.എ ജുമൈലത്ത് , പി.പി സംഗീത , ദീപ അജിത്ത് കുമാർ , ഇന്ദിരാ തിലകൻ, മഞ്ജു രതികുമാർ എം.ചന്ദ്ര , സേതുഭായി,
എന്നിവർ പ്രസംഗിച്ചു. ഏരിയാ കമ്മിറ്റി അംഗം പി.എൻ നസീമ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം എം.എസ് ലത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |