പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്‌കൂൾ അക്കാദമിക് കലണ്ടർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വർഷങ്ങളായി നിലവിലിരിക്കുന്ന ക്രമീകരണങ്ങൾ ആലോചനയോ പഠനമോ ഇല്ലാതെ പൊടുന്നനെ മാറ്റുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ മരണമണി മുഴക്കും. അശാസ്ത്രീയവും അപ്രായോഗികവുമായ ഉത്തരവുകൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ ഇത്തരം ശ്രമങ്ങളിൽ നിന്ന് പിൻമാറണം. അല്ലാത്തപക്ഷം സമരപരിപാടികൾക്ക് കെ പി എസ് ടി എ നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി.കിഷോർ, ട്രഷറർ അജിത്ത് ഏബ്രഹാം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |