കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി ഊരു മൂപ്പൻ കൗൺസിലിന്റെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹിയിൽ ജനകീയ പാർലമെന്റ് സംഘടിപ്പിക്കും. വന്യമൃഗ ആക്രമണങ്ങളിൽ ജീവഹാനി സംഭവിക്കുന്നതും പരിക്കേറ്റ് കിടപ്പിലാകുന്നതും ഭൂരിഭാഗവും ആദിവാസികളും തൊഴിലാളികളുമാണ്. വന്യമൃഗ ആക്രമണത്തിൽ മരിക്കുകയും പരിക്കേൽക്കുകയും കൃഷിയും വിളയും നഷ്ടപ്പെടുന്നവർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്ന നിയമം പാസാക്കണം. അക്രമണകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. വാർത്താ സമ്മേളനത്തിൽ കേരള ഊര് മൂപ്പൻ കൗൺസിൽ ജന.സെക്രട്ടറി കെ.ബാബുരാജ്, പ്രസിഡന്റ് ബി.വി ബോളേൻ, കേരള ആദിവാസി ഫോറം വയനാട് ജില്ല പ്രസിഡന്റ് എ.ചന്തുണ്ണി, പി.ടി ജോൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |