23, 24 തീയതികളിൽ ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ (പെയിന്റിംഗ്, സ്കൾപ്ച്ചർ, ആർട്ട് ഹിസ്റ്ററി) ബി.എഫ്.എ റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ഇൻ കേരള (ഐ.എം.കെ) യിൽ, എംബിഎ - ജനറൽ (ഈവനിംഗ് - റഗുലർ) പ്രവേശനത്തിനായി മേയ് 31 ന് കാര്യവട്ടം ക്യാമ്പസ്സിൽ
നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.keralauniversity.ac.inൽ.
അഫിലിയേറ്റഡ് കോളേജുകളിലേക്ക് എം.എസ്ഡബ്ല്യൂ പ്രവേശനത്തിനായി 14 ന് നടത്തുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് admissions.keralauniversity.ac.in ൽ.
എം.ജി സർവ്വകലാശാലാ പരീക്ഷയ്ക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ ബി.പി.ഇ.എസ് (2022 അഡ്മിഷൻ റഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾ 25 മുതൽ നടക്കും. 16 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്സി സുവോളജി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഓപ്പൺ യൂണിവേഴ്സിറ്റി പി.ജി പരീക്ഷാ ഫലം
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ജൂലായ് അഡ്മിഷൻ, മൂന്നാം ബാച്ച്, രണ്ടാം സെമസ്റ്റർ പി.ജി മലയാളം,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സംസ്കൃതം,സോഷ്യോളജി,ഫിലോസഫി,ഹിസ്റ്ററി,ഇക്കോണമിക്സ്,എം.കോം പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.sgou.ac.in എന്ന വെബ്സൈറ്റിലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.സെമസ്റ്റർ ഗ്രേഡ് കാർഡുകൾ സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം.പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും നിശ്ചിത ഫീസ് അടച്ച് erp.sgou.ac.inൽ ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് 26ന് മുമ്പ് അപേക്ഷിക്കണം.
ഇഗ്നോ ജൂൺ 2025
ടേം എൻഡ് പരീക്ഷ
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂൺ 2025
ടേം എൻഡ് പരീക്ഷകൾ 12 മുതൽ ജൂലായ് 19 വരെ
നടത്തും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ
കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
കന്യാകുമാരി, ജില്ലകളിലായി 8 പരീക്ഷാ കേന്ദ്രങ്ങളിൽ 30000 ഓളം
വിദ്യാർത്ഥികൾ പരീക്ഷയെഴുതും. https://ignou.samarth.edu.in/index.php/site/login ൽ നിന്ന്
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ
സമയത്ത് ഇഗ്നോയുടെ ഐ.ഡി കാ൪ഡും ഹാൾടിക്കറ്റും
കരുതണം.
കൂടുതൽ വിവരങ്ങൾക്കായി ഇഗ്നോ റീജിയണൽ സെന്റർ ക്യാമ്പസ്,
മുട്ടത്തറ, വള്ളക്കടവ് പി.ഒ. തിരുവനന്തപുരം - 695008, ഫോൺ:
9447044132 വിലാസത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 .30 മുതൽ 6 മണിവരെ സമീപിക്കാം.
ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ ഡിപ്ലോമ
എൽ.ബി.എസിന്റെ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടു പാസായവർക്ക് 21വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം.
വിവരങ്ങൾക്ക്: 0471-2560333.
ഫൈൻ ആർട്സ് പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മൂന്ന് ഗവ. ഫൈൻ ആർട്സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പ്രവേശനത്തിന് 16 മുതൽ 25 വരെ www.dtekerala.gov.inൽ അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. ഫോൺ: 0471-2561313,9400006510.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |