സ്റ്റൈലിഷ് ലുക്കിലാണ് സിനിമയിലും ജീവിതത്തിലും നടി ഐശ്വര്യ മേനോൻ. ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ മനം കവരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈബ് നിറഞ്ഞതാണ്. ഫഹദ് ഫാസിൽ നായകനായ മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്രം. മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത' ബസൂക്ക" ആണ് രണ്ടാമത്തെ മലയാള ചിത്രം. തമിഴിലും തെലുങ്കിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
സ്പൈ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തുന്നത്. ഒരു തുടക്കക്കാരിക്ക് ലഭിച്ച ഏറ്റവും നല്ല അവസരമായാണ് ഇതിനെ ഐശ്വര്യ കാണുന്നത്. ''ഞാൻ മലയാളി അല്ലെന്നാണ് എല്ലാവരും കരുതുന്നത്. ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. ചെന്നൈയിൽ ജീവിക്കുന്നതിനാൽ തമിഴ് പെൺകുട്ടി എന്നു ഉറപ്പിക്കുന്നു. മലയാളം അറിയുമോ എന്ന ബസൂക്കയുടെ പ്രൊമോഷനിടെ പലരും ചോദിച്ചു. അധികം പേർക്കും ഞാൻ മലയാളിയാണെന്ന് അറിയാത്തതാകാം ഇവിടെ നിന്ന് അവസരം കുറയാൻ കാരണം. എന്നാൽ അവസരങ്ങൾ വരുന്നുമുണ്ട്. ഞാൻ സെലക്ടീവാണ്. നല്ല സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. സിനിമകൾ ആസ്വദിച്ചു സാവധാനം ചെയ്യാനാണ് താത്പര്യം. നന്നായി മലയാളം സംസാരിക്കുന്നതിന്റെ ക്രഡിറ്റ് അച്ഛനും അമ്മയ്ക്കുമാണ്. " ഐശ്വര്യയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |