നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു.
20 ന് നടത്താനിരുന്ന ബിഎ പാർട്ട് III (ആന്വൽ സ്കീം) ഏപ്രിൽ 2025 പരീക്ഷയുടെ സബ്സിഡിയറി ജനറൽ ഇക്കണോമിക്സ് പരീക്ഷയ്ക്ക് തിരുവനന്തപുരം വിമൻസ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ തിരുവനന്തപുരം ആർട്സ് കോളേജിൽ പരീക്ഷ എഴുതണം.
നാലാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം/ ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്ഡബ്ല്യൂ/ബി.വോക് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 1 വരെയും ഫീസടയ്ക്കാം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽ - ഉൽ - ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ ബികോം/ബിഎസ്സി (ആന്വൽ/എസ്.ഡി.ഇ.) റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യസ കേന്ദ്രം ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സോഷ്യോളജി പരീക്ഷയുടെ വൈവാവോസി 18, 19, 20 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി ഒഫ് എൻജിനിയറിംഗിലെ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഹാളിൽ വച്ച് നടത്തും.
വിദൂരവിദ്യാഭ്യസ കേന്ദ്രം മേയ് 29, 30 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ MLISc വൈവവോസി പഴയ ടൈംടേബിൾ പ്രകാരം 23, 24 തീയതികളിലേക്ക് യഥാക്രമം പുതുക്കി നിശ്ചയിച്ചു.
2024 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16, 17, 18 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഐ.ടി.ഐകളിൽ പ്രവേശനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് www.scdd.kerala.gov.in ൽ 16നകം അപേക്ഷിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം എസ്.ടി വിഭാഗത്തിന് 10 ശതമാനം മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ. വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം, ഫോൺ - 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ- 495 23714251, ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ മുഖേനയും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
പോളിടെക്നിക് ലാറ്ററൽ എൻട്രി : സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ 20 മുതൽ 23 വരെ അതത് സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ വിവരങ്ങൾ അറിയാം. പുതിയ ഓപ്ഷനുകൾ നൽകാം. കോളേജ്, ബ്രാഞ്ച് മാറ്റത്തിന് ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.www.polyadmission.org/let ൽ പുതുതായി അപേക്ഷിക്കാം.
ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് 20വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300, 2332120, 2338487.
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.tekerala.org.
മെരിറ്റ് സ്കോളർഷിപ്പ്
തിരുവനന്തപുരം: 2022-23 വർഷം സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയവർ പുതുക്കാൻ അപേക്ഷിക്കണം. 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ 30വരെ നൽകാം.
ഭിന്നശേഷിവിദ്യാത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്
തിരുവനന്തപുരം: ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ 2025 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 10 നകം https://www.hpwc.kerala.gov.in/ലെ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽനിന്നും ലഭിച്ച മാർക്ക് ലിസ്റ്റാണെങ്കിൽഎസ്.എസ്.എൽ.സി ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടുവിന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം) എന്നിവ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: hpwc.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |