വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് സുധീർ സുകുമാരൻ. കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുള സിനിമയിലെ ഡ്രാക്കുളയായും സുധീർ ജനമനസ് കീഴടക്കിയിട്ടുണ്ട്.ക്യാൻസറിനെ അതിജീവിച്ച ഒരാൾ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിിച്ചിട്ടുണ്ട്. ഒടുവിൽ റിലീസ് ചെയ്ത ഒമർ ലുലുവിന്റെ ബാഡ് ബോയ്‌സിലും വ്യത്യസ്ത വേഷത്തിൽ സുധീർ എത്തിയിരുന്നു.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അടുത്തിടെ പ്ലംബിംഗ് ജോലികൾ ചെയ്യുന്ന നടന്റെ വീഡിയോ വൈറലായിരുന്നു. സിനിമയിൽ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്'- എന്ന അടിക്കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ തന്റെ അനുഭവങ്ങളെ കുറിച്ച് മനസ് തിുറക്കുകയാണ് താരം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ചില സന്ദർഭങ്ങളിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ പരിഹാസത്തിന് വിധേയനായിട്ടുണ്ടെന്ന് താരം പറയുന്നു. അതിനെ അതിജീവിച്ചതിനെ കുറിച്ചും താരം മനസ് തുറന്നു. .ഇതേതാ ഊള എന്ന് ചോദിക്കുമ്പോൾ ഞാൻ മോനേ സുധീർ എന്ന് ഞാൻ മറുപടി കൊടുക്കും. തെറി പറയുന്നവനും ഞാൻ നല്ല കമന്റ് മാത്രമേ കൊടുക്കാറുള്ളൂ. അത് അവന്റെ സംസ്‌കാരം, ഇത് എന്റെ സംസ്‌കാരം. മെസേജുകളും ഒരുപാട് വരുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ പലപ്പോഴും പറ്റാറില്ല. എങ്കിലും പരമാവധി ഞാൻ ശ്രമിക്കാറുണ്ട്.
ഒരഭിമുഖത്തിൽ പറഞ്ഞ കാര്യം വിവാദമായതിനെ കുറിച്ചും സുധീർ വിശദമാക്കി. ഹേമ കമ്മിറ്റി വന്നപ്പോൾ അതിനെപ്പറ്റി ഒരു ചോദ്യം ചോദിച്ചു തുടങ്ങിയതാണ്. സിനിമ ഉള്ള കാലം തൊട്ടേ ഇതൊക്കെ ഉള്ളതാണ് എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്നെ ഒരുപാട് കാലം ഒരു സ്ത്രീ ഉപയോഗിച്ചു, മാനസികമായും സെക്ഷ്വലിയും എന്ന് ഞാൻ പറഞ്ഞിരുന്നു. അതിൽ കീപ്പ് എന്ന ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നു, അത് പക്ഷേ വേറൊരു അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. ഒരു സ്ത്രീയെന്നാണ് ഞാൻ പറഞ്ഞത് അവർ നടിയെന്നാക്കി. പക്ഷേ വൈഫിനെ ഇരുത്തികൊണ്ട് അത് പറഞ്ഞെന്ന് പറഞ്ഞുകൊണ്ട് ചാനലായ ചാനലുകൾ എല്ലാം എടുത്തിട്ട് ഇവനൊരു ഊളയാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് ശരിക്കും വളരെ പൊസസീവ്‌നെസ് എന്ന കാര്യത്തെ കുറിച്ചായിരുന്നു ഞാൻ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |