തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കൈമാറി ഡി.ജി.പി ഉത്തരവായി.
അന്വേഷണം നടത്തിയിരുന്ന മ്യൂസിയം പൊലീസിന് ക്രമസമാധാന ചുമതലകൾ ധാരളമുള്ളതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
ആഭരണക്കടയിലെത്തുന്ന ഇടപാടുകാർക്ക് സ്വന്തം അക്കൗണ്ടിലെ ക്യൂ.ആർ കോഡ് നൽകി മൂന്നു ജീവനക്കാരികൾ പണം തട്ടിയെടുത്തെന്നാണ് കേസ്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുളള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയത്. ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾക്കെതിരെയാണ് പരാതി. എന്നാൽ കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
തട്ടിക്കൊണ്ടു പോകൽ കേസിൽ കൃഷ്ണ കുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി 18ന് പരിഗണിക്കും.മൂന്ന് ദീവനക്കാരികളുടെ ജാമ്യ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 16ന് പരിഗണിക്കും. തട്ടിക്കൊണ്ടപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ജീവനക്കാരികൾ നൽകിയ പരാതിയിൽ കേസെടുത്തിരിക്കുന്നത്.തട്ടിക്കൊണ്ടപോയിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |