തിരുവനന്തപുരം: രാഷ്ട്രീയ വിവേചനത്തോടെയല്ല തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നിലമ്പൂരിൽ വാഹന പരിശോധന നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളും ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ളവരുടെ വാഹനങ്ങൾ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടികളടക്കം പരിശോധിച്ചത് വിവാദമായതിനെത്തുടർന്നാണ് വിശദീകരണം. രാഷ്ട്രീയ കക്ഷിയേതെന്ന് നോക്കിയല്ല പരിശോധന. മന്ത്രിമാർ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും. വാഹനപരിശോധനയെക്കുറിച്ച് പരാതി ലഭിച്ചാൽ പരിശോധിക്കാൻ കളക്ടറോട് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |