കോഴിക്കോട്: ലോക രക്ത ദാന ദിനത്തിൽ വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് രക്തദാന ശൃംഖല എ.ഐ.അധിഷ്ഠിത വെൽബി ആപ്പിൽ പ്രവർത്തനം ആരംഭിച്ചു. രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു. രക്തദാന ക്യാമ്പുകൾ നടക്കുമ്പോൾ രക്തം നൽകാനുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. രക്തദാതാക്കളെയും രക്തബാങ്കുകളെയും ബന്ധിപ്പിക്കുക മാത്രമല്ല രാജ്യത്തെ രക്ത ദാന വ്യവസ്ഥക്ക് ഡിജിറ്റൽ നട്ടെല്ല് സൃഷ്ടിക്കുകയാണെന്ന് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും വെൽബി ആപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അജിൽ അബ്ദുള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7306335127 വിളിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |