ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ ജന്മദിനമായ ഇന്ന് മകൾ റിയ മേരി ചാക്കോ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു പിതാവിന് തന്റെ കുടുംബത്തെ എത്രത്തോളം സംരക്ഷിക്കാനും പോരാടാനും കഴിയുമെന്ന് ഡാഡി ഞങ്ങൾക്ക് കാണിച്ചുതന്നു. കുടുംബത്തെ വളരെ കരുതലോടെയാണ് പിതാവ് സംരക്ഷിച്ചിരുന്നതെന്നും റിയ കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരത്തിന്റെ സഹോദരി വേദനിപ്പിക്കുന്ന കുറിപ്പ് പങ്കുവച്ചത്. ലോക പിതൃദിനമായ ഇന്ന് സി.പി. ചാക്കോയുടെ ജന്മദിനവുമായിരുന്നു.
റിയ മേരി ചാക്കോയുടെ കുറിപ്പ് വായിക്കാം ;
'ഡാഡീ...നിങ്ങൾ എപ്പോഴും ഊർജ്ജസ്വലനും സന്തോഷവാനുമായിരുന്നു. എല്ലായിടത്തും എപ്പോഴും ആദ്യം ഓടിയെത്തുന്നത് ഡാഡിയാണ്. ഒരു അച്ഛൻ എന്ന നിലയിൽ ഡാഡി ഒരിക്കലും ഞങ്ങളെ ഭയപ്പെടുത്തിയില്ല, ഞങ്ങളുടെ ദുഃഖങ്ങൾ നിങ്ങളോടൊപ്പം പങ്കു വച്ചു, വഴക്കിട്ടാലും ഞങ്ങൾ എപ്പോഴും ഡാഡിക്കൊപ്പമായിരുന്നു, ഒരുപാട് സ്നേഹിച്ചു.
എപ്പോഴും ഞങ്ങളുടെ കൂടെ ഉറച്ചുനിന്നു. ഡാഡി പൂർണതയുള്ളയാളല്ല. നിങ്ങളും തെറ്റുകൾ വരുത്തിയിട്ടുണ്ട്, പക്ഷേ എപ്പോഴും നല്ലൊരു അച്ഛനാകാൻ ശ്രമിച്ചു. ഒരു അച്ഛൻ എന്ന നിലയിൽ ഏറ്റവും മികച്ച പതിപ്പായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു പിതാവിന് തന്റെ കുടുംബത്തെ എത്രത്തോളം സംരക്ഷിക്കാനും പോരാടാനും കഴിയുമെന്ന് ഡാഡി ഞങ്ങൾക്ക് കാണിച്ചുതന്നു. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടി, ഞങ്ങളെ നയിച്ചു. ഞങ്ങളെ നയിച്ച വെളിച്ചമായി. ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല. എപ്പോഴും ഞങ്ങളെക്കുറിച്ച് അഭിമാനിച്ചിരുന്നു.
ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനായ പിതാവാണ്, ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങൾ. ഞങ്ങളുടെ കാവൽ മാലാഖയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഡാഡിയുടെ ജന്മദിനത്തിൽ ആരോ എടുത്ത നിങ്ങളുടെ ചിത്രം ഒപ്പം ചേർക്കുന്നു. ഇത് ആരാണ് എടുത്തതെന്ന് അറിയില്ല. ഡാഡിയുടെ ജന്മദിനത്തിൽ ഈ ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു'. റിയ മേരി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |