കായക്കൊടി: പ്ലസ് വണ്ണിന് രണ്ട് അലോട്ട്‌മെൻ്റ് കഴിഞ്ഞതിന് ശേഷവും ജില്ലയിൽ നിരവധി വിദ്യാർത്ഥികളാണ് പ്രവേശനം കിട്ടാതെ പുറത്ത് നിൽക്കുന്നതെന്നും ഉപരി പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ സബ്ജില്ലാ കമ്മിറ്റി സിൽവർ ജൂബിലി മെംബർഷിപ്പ് ക്യാമ്പയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. സവാദ് പൂമുഖം, വി.വി. സജീർ, എ.കെ. സുമയ്യ, കദീജ, രസ്ന, യാസർ വണ്ണാറത്ത്, നജീബ് എൻ.എം, സജീർ എം.ടി, ബിജു പി.കെ നിഷാദ് പൊന്നങ്കണ്ടി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |