പെരുമ്പാവൂർ: കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ( കെ.എസ്.എം.എ.)തീരുമാനങ്ങൾ കാറ്റിൽപ്പറത്തി പെരുമ്പാവൂരിൽ അനധികൃതമായി ആക്രി പിറക്കുന്നത് വ്യാപകമാകുന്നു. അന്യസംസ്ഥാന തൊഴിലാളികളടക്കം അനുവാദമില്ലാതെ സ്ഥാപനങ്ങളുടെയും വീടുകളിലെയും വിലപിടിപ്പുള്ള സാധനങ്ങൾ ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് പെരുമ്പാവൂരിൽ പതിവ് കാഴ്ചയാണ്. പെരുമ്പാവൂർ പട്ടണത്തിൽ ഈ കഴിഞ്ഞ ദിവസം നിർമ്മാണത്തിലിരിക്കുന്ന കെെട്ടിടത്തിൽ നിന്ന് കമ്പികളും അതിന് തൊട്ടുചേർന്നുള്ള കെട്ടിടത്തിന്റെ ഷീറ്റും മഴവെള്ളം ഒഴുകി പോകുന്നതിന് ഉപയോഗിക്കുന്ന പാത്തിയും ചാക്കിലാക്കി കൊണ്ടുപോകുമ്പോൾ പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും അന്യസംസ്ഥാനക്കാരെ തടഞ്ഞു നിറുത്തി. ഇവരെ ചോദ്യം ചെയ്തപ്പോൾ സാധനങ്ങൾ ഉടമകൾ തന്നതാണെന്നായിരുന്നു മറുപടി. അന്വേഷിച്ച് കെട്ടിടത്തിലെത്തിയുപ്പോൾ മറ്റൊരു അന്യ സംസ്ഥാനക്കാരൻ നിർമ്മാണ സാമഗ്രികൾ ചാക്കിലാക്കുന്ന കാഴ്ചയാണ് കണ്ടത്. മയക്കുമരുന്നുകൾ വാങ്ങാനായിട്ടാണ് മിക്കവരും ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നത്.
കെ.എസ്.എം.എ. തീരുമാനങ്ങൾക്ക് വിരുദ്ധമായി ചാക്കുകളിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന കച്ചവടക്കാർക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം
ടി. എം. നസീർ
സി.ഐ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |