റിയാദ് : സൗദി അറേബ്യയിൽ ഇ വിസയും ഉംറ വിസകളും നൽകുന്നത് പുനരാരംഭിക്കാൻ തീരുമാനമായി. ഹജ്ജ് വേളയിൽ നിറുത്തി വച്ച വിസകളാണ് ഇവ. ഇ വിസയ്ക്കായി ഓൺലൈൻ വഴി അപേക്ഷ നൽകാം. ജൂൺ 11 മുതൽ ടൂറിസ്റ്റ് , ഉംറ വിസകൾ അനുവദിക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങൾ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിസകൾ കൈവശമുള്ളവർക്ക് പ്രത്യേക ഇളവും സൗദി പ്രഖ്യാപിച്ചതായാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്ക് സൗദിയിൽ വിസ ഓൺ അറൈവൽ സൗകര്യവും ലഭ്യമാകും. സൗദിയിൽ കുറച്ചുദിവസം തങ്ങാൻ അനുമതി നൽകുന്നതാണ് ഈ നടപടി.
എക്സിറ്റ് എൻട്രി വിസ സംബന്ധിച്ചും പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്പിലെ 19 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഷെങ്കൺ വിസ, ബ്രിട്ടനിലെ വിസിറ്റ് വിസ, അമേരിക്കയിലെ വിസിറ്റ് വിസ എന്നിവ കൈവശമുള്ളവർക്കാണ് സൗദി വിസ ഓൺ അറൈവൽ അനുവദിക്കുക. ഇവർക്ക് സൗദിയിൽ ഇറങ്ങി നിശ്ചിത സമയം താമസിക്കാം. പ്രധാനപ്പെട്ട വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാനും ഇതുവഴി സാധിക്കും. പുതിയ പ്രഖ്യാപനത്തിലൂടെ കൂടുതൽ പേർ രാജ്യം സന്ദർശിക്കാൻ എത്തുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇ സ്പോർട്സ് വേൾഡ് കപ്പ് ഉൾപ്പെടെ റിയാദിലാണ് നടക്കുക. ഇതിനൊപ്പം മറ്റു നിരവധി സാംസ്കാരിക പരിപാടികളും ൻടക്കും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും നിരവധി പേർ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ പുതിയ വിസ ഇളവുകൾ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |