SignIn
Kerala Kaumudi Online
Sunday, 06 July 2025 11.44 AM IST

റെയിൽവേ എൻജിനിയറിംഗ് പ്രോഗ്രാം

Increase Font Size Decrease Font Size Print Page
p

ബറോഡയിൽ റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയത്തിൽ (GSV) ബിരുദ, ബിരുദാനന്തര പ്രോഗ്രാം പ്രവേശന നടപടികൾ ആരംഭിച്ചു. ബി. ടെക് സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നിവയിൽ റെയിൽ എൻജിനിയറിംഗ് സ്‌പെഷ്യലൈസെഷനുണ്ട്. എ.ഐ & ഡാറ്റ സയൻസിൽ ട്രാൻസ്‌പോർട്ടേഷൻ & ലോജിസ്റ്റിക്‌സ് സ്‌പെഷ്യലൈസെഷനുണ്ട്.

ബി. ടെക് എവിയേഷൻ എൻജിനിയറിംഗ്, എം.ബി.എ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പോർട്‌സ് ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്, മൾട്ടിമോഡൽ ട്രാൻസ്‌പോർട്ടേഷൻ, മെട്രോ റെയിൽ മാനേജ്‌മെന്റ്, ഏവിയേഷൻ & ഓപ്പറേഷൻസ് മാനേജ്‌മെന്റ് , പി എച്ച്.ഡി ഇൻ എൻജിനിയറിംഗ് മാനേജ്‌മെന്റ്, എം.ടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, റെയിൽവേ എൻജിനിയറിംഗ്, ബ്രിഡ്ജ് & ടണൽ എൻജിനിയറിംഗ്, റോഡ്‌സ് &ഹൈവേ എൻജിനിയറിംഗ് പ്രോഗ്രാമുകളും ഉണ്ട്. ബി. ടെക് പ്രോഗ്രാമിന്റെ പ്രവേശനം ജെ.ഇ.ഇ മെയിൻ സ്‌കോർ വിലയിരുത്തി ജോസ കൗൺസലിംഗിലൂടെയാണ്. എം.ടെക്, എം.ബി.എ, പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം ഗതിശക്തി വിശ്വവിദ്യാലയ പ്രവേശന പരീക്ഷയിലൂടെയാണ്. എം.ബി.എ ലോജിസ്റ്റിക്‌സ്, പോർട്‌സ് & ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമുകൾക്ക് പ്രവേശനം സി.യു.ഇ.ടി പി.ജി / CAT / MAT സ്‌കോർ വിലയിരുത്തിയാണ്. മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമുകളാണിത്. www.gsv.ac.in

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​അ​ഡ്മി​ഷ​ൻ​ 19​ന് ​കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ക്കും.​ ​റാ​ങ്ക് ​ലി​സ്റ്റ് ​വെ​ബ്സൈ​റ്റി​ൽ.​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്ന് ​മെ​മ്മോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​അ​തി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ്ര​കാ​രം​ ​ക്യാ​മ്പ​സി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​ 2308328,​ 9188524612.​ ​ഇ​-​മെ​യി​ൽ​:​ ​c​s​s​f​y​u​g​p​h​e​l​p2025​@​g​m​a​i​l.​c​o​m.

TAGS: RAILWAY ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.