മലയിൻകീഴ്: വിളപ്പിൽ മണ്ഡലത്തിലെ മൈലാടി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ് ജവഹൽ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിളപ്പിൽ സജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വീണ.എസ്.നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു, ജോർജ്ജ് കുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ശോഭനകുമാരി,ക്രിസ്റ്റഫർ, സുകുമാരൻ നായർ,മനോജ് അഭിലാഷ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണവും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |