പുല്ലാട്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസീൽദാർ പവിത്രന്റെ നടപടിയിൽ 1429ാം നമ്പർ പുല്ലാട് ദേവീവിലാസം എൻ.എസ്. എസ് കരയോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, സുനിൽ കുമാർ പുല്ലാട് , തുളസീധരൻ നായർ, അജിത്ത് ജി, ഉണ്ണികൃഷ്ണൻ പന്തപ്ലാവിൽ, വത്സലാ കെ പണിക്കർ, ദിലീപ് കുമാർ, ചന്ദ്രൻ നായർ, സന്തോഷ് കുമാർ, കെ ജി രാജേന്ദ്രൻ നായർ, മധു ഉഷസ്, അജിത്ത് പുല്ലാട്, ബൈജു മോഹൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |