കൊച്ചി: ട്രീ ഫോർ ലൈഫ് ഓർഗനൈസേഷനുമായി ചേർന്ന് റോട്ടറി ക്ലബ് കൊച്ചിൻ മിഡ്ടൗൺ വൃക്ഷത്തൈ, പച്ചക്കറി നടീൽ യജ്ഞം നടത്തി. തേവര ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. മരിയൻ പോൾ, ട്രീ ഫോർ ലൈഫ് ഓർഗനൈസേഷൻ പ്രസിഡന്റ് മഞ്ജു മാത്യു എന്നിവർ പങ്കെടുത്തു. റെഡ് ലേഡി പപ്പായ, റംബുട്ടാൻ, പേര, കസ്റ്റാർഡ് ആപ്പിൾ തുടങ്ങിയ മരങ്ങളുടെ തൈകൾ ചട്ടികളിൽ നട്ടുപിടിപ്പിച്ചു. കൃഷി ഓഫീസർ കെ .എം സുനിൽ കൃഷിഭവനിലെ തൈകൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |