തിരുവനന്തപുരം: യു.കെ വെയിൽസ് എൻ.എച്ച്.എസിലേക്ക് വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും. ഇ.എൻ.ടി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത് വേ തസ്തികയിൽ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകൾ. സ്‌പെഷ്യാലിറ്റി ഡോക്ടർ ( £ 59,727 – £ 95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയവും വേണം. ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ (£ 96,990 – £ 107,155) തസ്തികയിലേക്ക് മെഡിക്കൽ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം. വിശദമായ സി.വി,യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www.nifl.norkaroots.org സന്ദർശിച്ച് 30 നകം അപേക്ഷ നൽകണം.അഭിമുഖം ജൂലായ് എട്ടു മുതൽ പത്തു വരെ കൊച്ചിയിൽ നടക്കും. ഫോൺ: 04712770536,539,540,566 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |