കോഴിക്കോട്: ആർക്കും വേണ്ടാതെ റോഡരികിലും പറമ്പിലും വീണ് പാഴായിപ്പോയിരുന്ന ചക്ക ഇപ്പോൾ കേരളത്തിന് നൽകുന്നത് 200 കോടിയുടെ വരുമാനം. മൂല്യവർദ്ധിത ഉത്പന്നങ്ങൾ വഴിയാണ് പ്രതിവർഷം ഈ തുക സംരംഭകരിലേക്ക് എത്തുന്നത്.
മുൻകാലങ്ങളിൽ 60 കോടി ചക്കയിൽ 38 കോടിയും പാഴായിരുന്നു.
2018-ൽ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുകയും മൂല്യവർദ്ധിത ഉത്പ്പന്നനിർമാണത്തിന് സംരംഭകർ മുന്നോട്ടുവരുകയും ചെയ്തതോടെ ചക്കയുടെ ജാതകം മാറി.
10 കിലോ ഭാരമുളള ചക്കയിൽ നിന്ന് കുറഞ്ഞത് 600 രൂപയുടെ ഉത്പന്നം നിർമ്മിക്കാം.
ഒരു വർഷം ഏകദേശം 1,10,000 ടൺ ചക്ക മൂല്യവർദ്ധിത ഉത്പന്നമാക്കാൻ ഉപയോഗിക്കുന്നുണ്ട്. 6,600 ടൺ ചുളയിൽ നിന്നുള്ള ഉത്പ്പന്നമായി മാറും
ഒരു ചക്കപോലും നശിച്ചു പോകരുതെന്ന ലക്ഷ്യവുമായി 2018 ൽ നിലമ്പൂർ സ്വദേശി അനിൽ ജോസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ചക്കക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ സംരംഭങ്ങൾ തുടങ്ങാനും ചക്ക ലഭ്യമാക്കാനും പിന്തുണ നൽകുന്നു.
എല്ലാ പഞ്ചായത്തുകളിലുമായി 1400-ഓളം ഗ്രൂപ്പുകളുണ്ട്. 40000 പേർ അംഗങ്ങളാണ്.
ഒരു വർഷം ഭക്ഷിക്കുന്നത്
5400 ടൺ ചക്കചിപ്സ്
ഐസ് ക്രീം മുതൽ ചമ്മന്തിവരെ
ചക്ക ഐസ്ക്രീം, പായസം, ഉണ്ണിയപ്പം, ഹൽവ, പുട്ടുപൊടി, തോരൻ, ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചമ്മന്തിപൊടി, അച്ചപ്പം, പപ്പടം, കൊണ്ടാട്ടം, അച്ചാർ, സ്ക്വാഷ്, ജാക്ക് ഫ്രൂട്ട് കുക്കീസ് , ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാർ, ചക്കക്കുരുകോഫി, ചക്ക ജാം.
പ്രതിരോധശേഷി കൂട്ടും
ബി.പി കുറയ്ക്കും
ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ ആന്റി ഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
അണുബാധ കുറയ്ക്കും രോഗപ്രതിരോധശക്തി കൂട്ടും.
മഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു
നാരുകൾ ധാരാളമായി ഉള്ളതിനാൽ ദഹനപ്രക്രിയ എളുപ്പം
ചക്കക്കുരുവും പ്രോട്ടീനും മിനറലുകളാലും സമൃദ്ധം
'' ഒന്നാഞ്ഞു ശ്രമിച്ചാൽ 40,000 കോടി രൂപയുടെ വ്യവസായമായി വളർത്താം
- അനിൽ ജോസ്,
ചക്കക്കൂട്ടം കോഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |