ആലപ്പുഴ : പാർട്ടികാര്യങ്ങൾ പറയേണ്ടത് സ്വന്തം ഘടകത്തിൽ തന്നെയാകണമെന്നും അങ്ങാടിയിലാകരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകൾ അങ്ങാടി പോലെയാണ്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്ത് പറയുന്ന പ്രവർത്തകരെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാകും. കേരളത്തിലെ കോൺഗ്രസ് ഇനിയും പാഠം പഠിക്കുവാൻ പോവുകയാണ്. കോൺഗ്രസ് കൈപ്പത്തിക്ക് പണ്ടേ തഴമ്പുള്ളതാണ്. ബി.ജെ.പിയെ ചേർത്ത് പിടിച്ച തഴമ്പാണത്. യു.ഡി.എഫിൽ പലർക്കും കോൺഗ്രസ് ബി.ജെ.പിയുടേയും ജമാഅത്ത് ഇസ്ലാമിയുടെയും ബന്ധു ആകുന്നതിൽ എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |