കൊല്ലം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി ജില്ലാതല മെഗാ തൊഴിൽമേള 'പ്രയുക്തി 2025" സംഘടിപ്പിക്കുന്നു. 21ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ വച്ചാണ് മേള. മൂവായിരത്തിലധികം ഒഴിവുകളുമായി 50ൽപരം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്.എസ്.എൽ.സി മുതൽ മുകളിലേക്കുള്ള എല്ലാ യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. 18നും 50നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ncs.gov.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തശേഷം ലഭിക്കുന്ന ഐ.ഡിയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം എത്തണമെന്ന് കരുനാഗപ്പള്ളി എംപ്‌ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മേള നടക്കുന്ന ദിവസം നേരിട്ടും രജിസ്റ്റർ ചെയ്യാം. ഫോൺ: 0476 2620499, 9495950393, 9446854788.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |