തിരുവനന്തപുരം: 'കിറ്റ്സി'ന്റെ തിരുവനന്തപുരം കാമ്പസിൽ അടുത്ത മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർത്ഥികൾക്ക് 25നകം അപേക്ഷിക്കാം. ലോജിസ്റ്റിക്സ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സ്റ്റൈപെൻഡോടെ ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളിൽ അപ്രന്റിസ്ഷിപ്പ് നൽകും.
അപേക്ഷാ ഫോം www.kittsedu.orgൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722
ജി.എസ്.ടി കോഴ്സിന്റെ അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം:ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തുന്ന പി.ജി ഡിപ്ളോമ ഇൻ ജി.എസ്.ടി കോഴ്സിന് ജൂലായ് 7വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത.അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഓൺലൈനായും ഓഫ്ലൈനായും ഹൈബ്രിഡ് മാതൃകയിൽ 180മണിക്കൂർ പരിശീലനം നൽകും.ഒരുവർഷമാണ് കാലാവധി. അർദ്ധസർക്കാർ,പൊതുമേഖലാജീവനക്കാർ,പ്രവാസികൾ,റിട്ടയർ ചെയ്തവർ,മുതിർന്നപൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിളവ് കിട്ടും.കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.inൽ.ഹെൽപ്പ്ലൈൻ നമ്പർ: 04712596970,മൊബൈൽ: 9446466224, 9446176506, 9995446032
ജനറൽ മാനേജർ വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള ജനറൽ മാനേജർ തസ്തികയിൽ കരാർ നിയമത്തിന് വാക്ക് ഇൻ ഇന്റർവ്യൂ. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയത്തിലൊന്നിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആൻഡ് ബി. എം ,ജെ.ഡി.സിയുമാണ് യോഗ്യത. പ്രായ പരിധി 60വയസ്. സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖല ,അപെക്സ് സ്ഥാപനങ്ങൾ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തി പരിചയമോ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവൃത്തി പരിചയമോ അഭികാമ്യം. ശമ്പളം 60,000 - 1,00,000. യോഗ്യരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം 23ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് ഹാജരാകണം.
സി.ഇ.ടിയിൽ ഒഴിവുകൾ
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പുകളിൽ അഡ്ഹോക് അസി. പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 23ന് രാവിലെ 9.30ന് അതത് വകുപ്പ് തലവന്മാർക്ക് മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.cet.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |