തിരുവനന്തപുരം: അഹമ്മദാബാദ് വിമാനപകടത്തിൽ മരണപ്പെട്ട രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാനടപടി ആരംഭിക്കാൻ ലാന്റ് റവന്യൂ കമ്മിഷണർക്ക് മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. വിമാനാപകടത്തിൽ അനുശോചിച്ച് മറ്റൊരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാൾ രഞ്ജിതയെ അപമാനിക്കുന്ന വിധത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണ വിധേയമായി പവിത്രനെ സസ്‌പെന്റ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടിരുന്നു. സർവ്വീസ് റൂൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും. മെമ്മോ നൽകുന്നതാണ് ആദ്യ നടപടി. മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |