തിരുവനന്തപുരം: മിൽമയുടെ ഡിസൈൻ അനുകരിച്ചതിന് സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴചുമത്തി കോടതി. 'മിൽന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മിൽമയുടെ പരാതിയിലാണിത്. സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |