കുട്ടനാട്. ബി.ജെ.പി കാവാലം പഞ്ചായത്ത് 10ാം വാർഡ് കമ്മറ്റിയുടേയും പ്രവാസി മലയാളി സോജൻ സേവ്യറിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ് ഉൽഘാടനം ചെയ്തു. വാർഡ് കൺവീനർ ജയകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം. ജെ. ഓമനക്കുട്ടൻ നോട്ട് ബുക്ക് വിതരണം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.അനൂപ് മുഖ്യപ്രഭാഷണം നടത്തി. എസ് .എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ വാർഡ് മെമ്പർ രമ്യ സനോജ് അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |