കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകൾ
സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കും, ഉയർന്ന ഫീസ് നൽകാൻ കഴിവില്ലാത്ത വിദ്യാർത്ഥികൾക്കുമടക്കം ഉന്നതവിദ്യാഭ്യാസം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനങ്ങളാണ്. പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും, മറ്റുള്ളവർക്ക് വിവിധ ഗ്രാന്റ്/ഫീസാനുകൂല്യമടക്കമുള്ള അർഹമായ സാമ്പത്തിക സഹായങ്ങളും ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ലഭ്യമാക്കുന്നുണ്ട്.
ഇംഗ്ലീഷ് സംസാര പരിശീലനം, ഇന്റർവ്യൂ പരിശീലനം, ലൈഫ് സ്കിൽസ്, ഇന്റർപേഴ്സണൽ സ്‌കിൽസ് എന്നിവ കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരെ ഉൾപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപനരീതിയും വിവിധ കോളാജുകൾ തമ്മിൽ ലാബ്, പഠന സൗകര്യങ്ങളുടെ പങ്കുവയ്ക്കലും നടപ്പാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, എ.ഐ കോഴ്സുകൾ, നൂതന പ്രോജക്ടുകൾ എന്നിവ അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭിക്കുന്നു.
പ്രധാന കോഴ്സുകളും തൊഴിൽ സാദ്ധ്യതകളും
1 ബി.സി.എ (ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
2. ബി.ബി.എ
3. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്
4. ബി.കോം
5. ബി.എ സൈക്കോളജി
6. ബി.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം
7. ബി.എസ്‌സി ഇലക്ട്രോണിക്സ്
8. ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ ലിറ്ററേച്ചർ
കോഴ്സുകൾ ലഭ്യമായ കോളേജുകൾ
നാലു വർഷ ബിരുദ പ്രോഗ്രാമുകളും പി.ജി പ്രോഗ്രാമുകളുമാണ് ഐ.എച്ച്.ആർ.ഡിയുടെ 14 അപ്ലൈഡ് സയൻസ് കോളജുകളിൽ നടത്തുന്നത്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റുചെയ്ത് ചീമേനി, കൂത്തുപറമ്പ്, മഞ്ചേശ്വരം, പട്ടുവം, മടിക്കൈ, പയ്യന്നൂർ, മാനന്തവാടി, ഇരിട്ടി, പിണറായി എന്നിവിടങ്ങളിലും, കോഴിക്കോട് സർവകലാശാലയോട് അഫിലിയേറ്റുചെയ്ത് കൊടുങ്ങല്ലൂർ, നാട്ടിക, ചേലക്കര, വടക്കഞ്ചേരി, നാദാപുരം, കോഴിക്കോട്, തിരുവമ്പാടി, മുതുവല്ലൂർ, വട്ടംകുളം, വാഴക്കാട്, അട്ടപ്പാടി, താമരശ്ശേരി, മീനങ്ങാടി, അയിലൂർ, കുഴൽമന്ദം, മലമ്പുഴ എന്നിവിടങ്ങളിലും, എം.ജി സർവകലാശാലയോട് അഫിലിയേറ്റുചെയ്ത് കോന്നി, തൊടുപുഴ, പീരുമേട്, പുതുപ്പള്ളി, മല്ലപ്പള്ളി, കടുത്തുരുത്തി, കാന്തല്ലൂർ, പുത്തൻവേലിക്കര, നെടുങ്കണ്ടം, കാഞ്ഞിരപ്പള്ളി, ആയിരൂർ എന്നിവിടങ്ങളിലും കേരള സർവകലാശാലയോട് അഫിലിയേറ്റുചെയ്ത് മാവേലിക്കര, പെരിശ്ശേരി, കാർത്തികപ്പള്ളി, അടൂർ, കുണ്ടറ, കലഞ്ഞൂർ, കൊട്ടാരക്കര, ധനുവച്ചപുരം എന്നിവിടങ്ങളിലുമാണ് കോളേജുകൾ പ്രവർത്തിക്കുന്നത്.
(ഐ.എച്ച്.ആർ.ഡി
ഡയറക്ടറാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |