അഞ്ചൽ: അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ ആശുപത്രിയോടനുബന്ധിച്ച് വിപുലീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് നിർവഹിച്ചു. മദർതെരേസ, അൽഫോൻസാ എന്നീ പേരുകളിലുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ് വൈസ് പ്രസിഡന്റ് ബിന്ദു തിലകൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ്, ഡോ. കെ.വി. തോമസ് കുട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജെറി ജോൺ ജോർജ്ജ്, എച്ച്.ആർ മാനേജർമാരായ ജെയ്സൺ സെബാസ്റ്റ്യൻ, കെ.സിജോ, മറ്റ് ജനപ്രതിനിധികൾ വൈദികർ, സിസ്റ്റേഴ്സ്, ഡോക്ടർമാർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |