കോട്ടയം: വേളൂർ സെന്റ് ജോൺസ് യു.പി സ്‌കൂളിലെ വായനദിനം യുവകവിയും സാഹിത്യകാരനുമായ എൻ.എം അൻവർ ഉദ്ഘാടനം ചെയ്തു. ഒരു കുട്ടി ഒരു പുസ്തകം പദ്ധതിയിലൂടെ ശേഖരിച്ച നൂറിലധികം പുസ്തകങ്ങൾ കുട്ടികൾ സദസിൽ പ്രദർശിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്റ്റർസ് മഞ്ജു പോത്തൻ, പി.ടി.എ പ്രസിഡന്റ് രാജേഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അൻവറിനെ ആദരിച്ചു. അദ്ധ്യാപകരായ എം.അനിത, ജയ്‌മോൻ ചെറിയാൻ, വിദ്യാർത്ഥിനിയായ അനുശ്രീ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. അദ്ധ്യാപകരായ ഗോകുൽ സി.ദിലീപ് , മജീബ് റഹ്മാൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |