തിരുവനന്തപുരം: ഗവർണർ ശുദ്ധ അനാവശ്യമാണു കാണിക്കുന്നതെന്നും സി.പി.രാമസ്വാമി അയ്യരുടെ മൂക്കു വെട്ടിയ നാടാണിതെന്ന് പലരും ഓർക്കണമെന്നും മന്ത്രി ജി.ആർ.അനിൽ. ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാടിനെക്കുറിച്ചു മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവർണർ നേരത്തെയുണ്ടായിരുന്ന ഗവർണറെക്കാൾ ഭീകരനാണോ എന്ന് ചോദിച്ചപ്പോൾ ഇതിനേക്കാൾ വലിയ ഭീകരന്മാർ ഇവിടെ വന്നിട്ടും ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത മാതാ കീ ജയ് എന്നും ഇൻക്വിലാബ് സിന്ദാബാദ് എന്നും നമ്മൾ വിളിച്ചിട്ടുണ്ട്. പക്ഷെ, അതിലെ ഭാരതാംബ ഇതല്ല. ഈ ഭാരതാംബ ആർ.എസ്.എസിന്റേതാണ്. ട ഗവർണർക്ക് ഉൾപ്പെടെ ആർക്കും രാഷ്ട്രീയമാകാം. പക്ഷേ, ഭരണത്തിന്റെ കാര്യത്തിൽ അതെല്ലാം മടക്കി പോക്കറ്റിൽ വച്ചശേഷം പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |