അടൂർ :പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയുടെയും ഗവൺമെന്റ് എൽ പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണവും പിഎൻ പണിക്കർ അനുസ്മരണവും പ്രധാന അദ്ധ്യാപിക മിനിമോൾട്ടി ഉദ്ഘാടനം ചെയ്തു. എസ്എംസി പ്രസിഡന്റ് അഡ്വ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. റിട്ട എ ഇ ഒ ടി പി രാധാകൃഷ്ണൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പി സി ആന്റണി അക്ഷരഗാനം ആലപിച്ചു. അല്ലി കൃഷ്ണ, ലൈജു, ഇക്ബാൽ, ബിജു ജനാർദ്ദനൻ, താജുദ്ദീ, രമ്യ എസ് എന്നിവർ പ്രസംഗിച്ചു. പുസ്തക വായനയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |