തൃശൂർ: വിദ്യാർഥികൾ പുതിയ അറിവുകളുടെയും ആശയങ്ങളുടെയും സ്രഷ്ടാക്കളാകണമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. തൃശൂർ സെന്റ് തോമസ് കോളേജിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി 78 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മൾട്ടിപർപ്പസ് ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ സംയുക്ത പദ്ധതിയായ റൂസ പ്രൊജക്ടിൽ സെന്റ് തോമസ് കോളേജിന് രണ്ട് കോടി അനുവദിക്കുകയും ഒരു കോടിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സെന്റ് തോമസ് കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷനായി. ഡോ. ഫാ. കെ.എ.മാർട്ടിൻ സ്വാഗതവും ഡോ. ഫാ. ഫ്‌ളെർജിൻ ആന്റണി നന്ദിയും പറഞ്ഞു. റൂസ കോർഡിനേറ്റർ ഡോ. എം.ടി.തോമസ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |