ചങ്ങനാശേരി : കുറിച്ചി ഗ്രാമ പഞ്ചായത്ത്, കുറിച്ചി ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് , നാഷണൽ ആയുഷ് മിഷൻ, തൈറോയ്ഡ് സ്‌പെഷ്യാലിറ്റി പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്‌നോളജി ലാബോറട്ടറിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു എസ്.മേനോൻ, ബാങ്ക് പ്രസിഡന്റ് പി.കെ അനിൽകുമാർ, സെക്രട്ടറി റ്റി.കെ കുഞ്ഞുമോൻ, ഡോ.മായ എസ്.രാജപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |