കുമരകം: വായനദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 38 -ാം നമ്പർ കുമരകം വടക്ക് ശാഖയിലെ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാകവി കുമാരനാശാൻ ഗ്രന്ഥശാലയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് എം.ജെ.അജയൻ നിർവഹിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എ.സി.സനകൻ വായനാദിന സന്ദേശം നൽകി. യൂണിയൻ കമ്മിറ്റിയംഗം പ്രശാന്ത്.എസ് , വനിതാസംഘം സെക്രട്ടറി അജിമോൾ.ജിനു, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അനന്തു.എ.എസ്, ലൈബ്രറി ഇൻചാർജ് കാർത്തിക് സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |