തിരുവനന്തപുരം: എസ്. എഫ്. ഐ സംസ്ഥാന വിദ്യാർത്ഥിനി പഠന ക്യാമ്പിന് ഇ.എം എഎസ് അക്കാഡമിയിൽ തുടക്കമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ട്രഷറർ പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രഹ്‌ന സബീന അധ്യക്ഷയായി.കേന്ദ്ര കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദീഷ്ണ പ്രസാദ്, സംസ്ഥാന സെക്രട്ടറി കെ. എം സച്ചിൻദേവ്, പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനി സബ്‌കമ്മിറ്റി കൺവീനർ എസ്. അഷിത സ്വാഗതം പറഞ്ഞു. നവോത്ഥാനം, ചരിത്രം, വർത്തമാനം എന്ന വിഷയത്തിൽ ചരിത്രാദ്ധ്യാപകൻ കെ.എൻ ഗണേഷും , മാർക്സിയൻ ദർശനം എന്ന വിഷയത്തിൽ എൻ. രതീന്ദ്രനും, സംഘടനയും സംഘാടനവും എന്ന വിഷയത്തിൽ കെ.എം സച്ചിൻദേവും ക്ലാസ്സെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ ഡോ. വി. ശിവദാസൻ, ഡോ. സാബു, ദാമോദരൻ മാസ്റ്റർ, ടി.എൻ സീമ, കെ എൻ. ഹരിലാൽ എന്നിവർ ക്ലാസ്സെടുക്കും . വിവിധ ജില്ലകളിൽ നിന്നുള്ള 209 പ്രധിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |