അലൈഡ് ഹെൽത്ത് ബിരുദ കോഴ്‌സുകളിലേക്ക് ആയുഷ് അഡ്‌മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (AACCC) 15 ശതമാനം അഖിലേന്ത്യ കോട്ടയിലേക്കു പ്രവേശന നടപടികൾ ആരംഭിക്കും.www.aaccc.gov.in വഴി രജിസ്‌ട്രേഷനും, ചോയ്സ് ഫില്ലിംഗും നടത്താം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, യോഗ & നാച്ചുറോപ്പതി, സോവ റിഗ്പ കോഴ്‌സുകളിലേക്ക് പ്രവേശനം നീറ്റ് യു. ജി 2025 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ആദ്യ റൗണ്ട് കൗൺസലിംഗ് രജിസ്‌ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കും.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറാണ് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും അലോട്ട്മെന്റ് നടത്തുന്നത്.
ഫൈൻ ആർട്സ് കോളേജ് ബിരുദകോഴ്സുകൾ
കേരളത്തിൽ നാലു വർഷ ബാച്ച്ലർ ഒഫ് ഫൈൻ ആർട്സ് കോഴ്സിന് ജൂൺ 25 വരെ തൃശൂർ ഫൈൻ ആർട്സ് കോളേജ്, മാവേലിക്കര രാജ രവിവർമ്മ കോളേജ് എന്നിവിടങ്ങളിൽ അപേക്ഷിക്കാം. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആദ്യ വർഷത്തെ കോഴ്‌സ് പഠനത്തിനുശേഷം സ്‌പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാം. പെയിന്റിംഗ്, സ്‌കൾപ്ചർ, അപ്ലൈഡ് ആർട്സ് എന്നിവയിൽ സ്പെഷ്യലൈസേഷനുകളുണ്ട്.ആർട്ട്, ഹിസ്റ്ററി & സ്പെഷ്യലൈസേഷൻ തൃശൂർ ഫൈൻ ആർട്സ് കോളേജിലുണ്ട്.കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്. ജൂൺ 29 നു നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തുടർ പ്രവേശന നടപടികളാരംഭിക്കും. പരീക്ഷയ്ക്ക് ഡ്രായിംഗ് ടെസ്റ്റ്, ജനറൽ നോളേജ് , ആർട്ട് & കൾച്ചർ, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയോടൊപ്പം ഡിസൈൻ/ക്രിയേറ്റീവ് പെയിന്റിംഗ്/ ക്രിയേറ്റീവ് സ്കൾപ്ചർ ടെസ്റ്റുമുണ്ടാകും.www.dtekerala.gov.in
തൊഴിലിനു പ്രതിഭാ സേതു പോർട്ടൽ വരുന്നു !
വിവിധ മത്സര പരീക്ഷകളിൽ ദേശീയ തലത്തിൽ മികച്ച റാങ്ക് കിട്ടിയിട്ടും, തൊഴിൽ ലഭിക്കാത്തവരെ ലക്ഷ്യമിട്ട് യു.പി.എസ്. സി പ്രതിഭാ സേതു പോർട്ടൽ തയ്യാറാക്കുന്നു. തൊഴിൽ ദാതാക്കൾക്കും ഈ പോർട്ടൽ ഉപയോഗിക്കാം. കേന്ദ്ര സർക്കാർ, സ്വകാര്യ കമ്പനികൾ എന്നിവയ്ക്ക് ബയോഡാറ്റ വിലയിരുത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാം. എൻജിനിയറിംഗ്, ഫോറസ്റ്റ്, മെഡിക്കൽ സർവീസസ്, സി ഡി എസ്, ജിയോ സയന്റിസ്റ്റ് പരീക്ഷ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റും പോർട്ടലിലുണ്ടാകും.
ഓർമ്മിക്കാൻ...
B. Tec മറൈൻ എൻജിനിയറിംഗ്: CUSAT - ന് കീഴിൽ വരുന്ന കുഞ്ഞാലി മരക്കാർ സ്കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ (KMSME) ബി. ടെക് മറൈൻ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കൗൺസലിംഗും സർട്ടിഫിക്കറ്റ് പരിശോധനയും 24-ന് നടക്കും. വെബ്സൈറ്റ്: https://kmsme.cusat.ac.in
ജോസ്സ ഷെഡ്യൂൾ പുതുക്കി
ന്യൂഡൽഹി: ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജോസ്സ കൗൺസലിംഗ് ഷെഡ്യൂൾ പുതുക്കി. ഒന്നാം റൗണ്ട്: ഇന്ന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം.
രണ്ടാം റൗണ്ട്: 25 ന് സീറ്റ് അലൊക്കേഷൻ. 29ന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം.
മൂന്നാം റൗണ്ട്: ജൂലായ് രണ്ടിന് സീറ്റ് അലൊക്കേഷൻ. ജൂലായ് നാലിന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം.
നാലാം റൗണ്ട്: ജൂലായ് ആറിന് സീറ്റ് അലൊക്കേഷൻ. ഒൻപതിനു വൈകിട്ട് 5 വരെ ഫീസടയ്ക്കാം.
അഞ്ചാം റൗണ്ട്: ജൂലായ് 11-ന് സീറ്റ് അലൊക്കേഷൻ. 14-ന് വൈകിട്ട് 5 വരെ ഫീസടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |