ആര്യനാട്: ഉഴമലയ്ക്കൽ കെ.എസ്.ഇ.ബി സെക്ഷൻ യാർഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം കമ്പികൾ മോഷണം പോയ സംഭവത്തിൽ 2പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആര്യനാട് പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലിം(58),ആനാട് മണ്ണൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി(59) എന്നിവരാണ് പിടിയിലായത്.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഇക്കഴിഞ്ഞ മാർച്ച് 11ന് രാത്രിയാണ് സംഭവം.കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ യാർഡിലെത്തി അലുമിനിയം ലൈൻ ചുരുൾ കമ്പികൾ കടത്തിക്കൊണ്ടുപോവുകയായിരുന്നു.ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ്,എസ്.ഐ കെ.വേണു,സി.പി.ഒമാരായ സൂരജ്,ഷിബു,മനോജ് ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ
പിടികൂടിയത്.പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |