തിരുവനന്തപുരം : സഹകരണമേഖലയുടെ ഉന്നമനത്തിന് സഹകരണ സർവകലാശാല സ്ഥാപിക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ ആവശ്യപ്പെട്ടു. സഹകരണ യൂണിയന്റെ 39-ാമത് വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ടി.കെ. ദേവകുമാർ പ്രമേയം അവതരിപ്പിച്ചു.
സഹകരണ സംഘങ്ങൾക്ക് നേരെ ആദായ നികുതി വകുപ്പിന്റെ വേട്ടയാടലിനെതിരെ മാനേജിംഗ്കമ്മിറ്റി അംഗം എ.ഡി. കുഞ്ഞച്ചനും പ്രമേയം അവതരിപ്പിച്ചു. അഡിഷണൽ രജിസ്ട്രാർ സെക്രട്ടറി എം.പി. രജിത്കുമാർ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |