ബാലുശ്ശരി: കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ വർദ്ധിക്കുന്ന രാസ ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ കെ.എസ്.എസ്.പി.എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ലഹരി വിരുദ്ധ സദസും പ്രതിജ്ഞയും നടന്നു. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡൻ്റ് സി.വിശ്വനാഥൻനായർ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്‌ഥാന കൗൺസിൽ അംഗം വിസി. ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ. പ്രഭാകരൻ, വി.ടി. ഉണ്ണിമാധവൻ, വി.പി. ഭാസ്കരൻ, ഹരിദാസൻ നെല്ലങ്ങൽ, കോയാമു പുറങ്ങലേരി, ഭാസ്കരൻ എം.കെ. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |