തുറവൂർ: ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ ആലപ്പുഴയിൽ നടന്ന ഗുണ്ടാസംഗമത്തിൽ പങ്കെടുത്ത എറണാകുളം കൈപ്പട്ടൂർ സ്വദേശി കുര്യാക്കോസ് (ബെന്നി -36) ആണ് പിടിയിലായത്. ഭായി നസീർ, തമ്മനം ഫൈസൽ, ആലുവ ഗുണ്ടാ മനാഫ്, വെടിമരം ശ്യം, ചുക്ക് നജീബ് എന്നീ ഗുണ്ടാനേതാക്കളുടെ അനുയായിയാണ് ഇയാൾ.തിരുവനന്തപുരം,ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൊലപാതകശ്രമം, വീട് കയറി ആക്രമണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഒളിസങ്കേതങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ കോഴിക്കോട് തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ ഉറുമി ഡാമിന് സമീപത്തുള്ള പാറക്കൂട്ടങ്ങൾക്കുള്ളിലെ കാട്ടിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അരൂർ എസ്.എച്ച്.ഒ കെ.ജി.പ്രതാപചന്ദ്രൻ, എസ്.ഐ ഗീതുമോൾ, സി.പി.ഒ മാരായ റിയാസ്, ടെൽസൺ, രതീഷ്, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |