തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള ഓണറേറിയം അനുവദിച്ച് ഉത്തരവിറങ്ങി. നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 7000 രൂപ നിരക്കിൽ, 26125 ആശമാർക്ക് ഓണറേറിയം നല്കാൻ ആവശ്യമായ തുകയാണ് അനുവദിച്ചത്.
ആശാ സമരം:സമിതി
യോഗം 30ന്
□പങ്കെടുക്കുമെന്ന് സമര സമിതി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ രൂപീകരിച്ച സമിതി ജൂൺ 30ന് യോഗം ചേരും. മേയ് 12നാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത.വി.കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. 30ന് നടക്കുന്ന യോഗത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതേസമയം, ആശമാർക്ക് ഓണറേറിയം നൽകാനുള്ള ഫണ്ട് മുൻകൂറായി അനുവദിച്ചെന്നപ്രചാരണം തെറ്റിദ്ധാരണ പരത്താനാണെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ.സദാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |