ശേഖരിക്കാൻ തദ്ദേശവകുപ്പിന് കീഴിലുള്ള ക്ലീൻകേരള കമ്പനി. ഇലക്ട്രോണിക് വേസ്റ്റും പ്ലാസ്റ്റിക്കും ഉൾപ്പടെയുള്ളവ ശേഖരിച്ചാൽ അതിനുള്ള പണവും തരും. മാലിന്യം മല പോലെയായ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, സെൻട്രൽ വർക്‌സ് എന്നിവിടങ്ങളിൽ നാലു മാസം കൊണ്ട് മാലിന്യത്തെ തുരത്തിയ കരുത്തുമായാണ് കമ്പനിയുടെ പുതിയ ചുവടുവയ്പ്പ്.
സർക്കാർ,പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങളിങ്ങളിലെല്ലാം ക്ലീൻകേരള കമ്പനി സേവനം ലഭ്യമാക്കും. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങൾക്കും വിളിക്കാം. കമ്പനിയുമായി ധാരണയിലെത്തിയാൽ മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കാനുള്ള മിനി എം.സി.എഫുകൾ സ്ഥാപിക്കും. ഇത് ഹരിതകർമ്മസേന നീക്കം ചെയ്യും. നിയമസഭയിൽ സമാനമായ എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്.
നാലു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടിസിയിൽ നിന്നും 102 ടൺ ഖര മാലിന്യമാണ് ശേഖരിച്ചത്. 4607കിലോ ഇ-മാലിന്യവും 14710കിലോ സ്‌ക്രാപ്പും 82683കിലോ പുനരുപയോഗ യോഗ്യമല്ലാത്ത മാലിന്യവും. പുനരുപയോഗം ചെയ്യാനാകാത്തവ സിമന്റ് ഫാക്ടറികൾക്ക് ഇന്ധനത്തിന് നൽകും. ഇ -മാലിന്യം ഉൾപ്പെടെ പുനരുപയോഗം സാദ്ധ്യതയുള്ളവ ഏജൻസിക് നൽകും. ഇ- വേസ്റ്റിന് കിലോയ്ക്ക് 10 രൂപ കമ്പനി നൽകും. അജൈവ മാലിന്യങ്ങൾക്ക്
കിലോയ്ക്ക് എട്ടു രൂപ കമ്പനിക്ക് നൽകണം.
ബസുകളിൽ
വേസ്റ്റ് ബിൻ
കെ.എസ്.ആർ.ടി.സി പ്രധാന ഡിപ്പോകളിൽ യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കാൻ ഡിപ്പോകളിലും ബസിനുള്ളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ, സീറ്റുകളുടെ റക്സിൻ,കുഷൻ തുടങ്ങിയ അജൈവ മാലിന്യങ്ങളും ആദ്യകാല പ്രിന്റർ മോണിറ്ററുകൾ ഉൾപ്പെടെയുള്ള ഇ-മാലിന്യങ്ങളുമാണ് ഇതിനകം നീക്കിയത്.
പൊതുയിടങ്ങളെല്ലാം മാലിന്യമുക്തമാക്കണമെന്ന സർക്കാർ ലക്ഷ്യം പരമാവധി വേഗത്തിൽ കൈവരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന ഓഫീസുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
-ജി.കെ.സുരേഷ് കുമാർ
മാനേജിംഗ് ഡയറക്ടർ
ക്ലീൻ കേരള കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |