കൊല്ലം: വിദ്യാഭ്യാസത്തിൽ ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരളവിഷൻ - സൗത്ത് വിഷൻ, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ഭാരതരാജ്ഞി പാരിഷ് ഹാളിൽ നടത്തിയ സ്റ്റുഡന്റ്സ് സ്റ്റാർ അവാർഡ് 2025 വിദ്യാഭ്യാസ പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തിന് മാതൃകയാകുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഹൈടെക്ക് വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും ലഭിക്കുന്നുണ്ട്. എന്നാൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം യുവതലമുറയെ വഴി തെറ്റിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സൗത്ത് വോയ്സ് ലിമിറ്റഡിന്റെ പുതിയ ബിസിനസുകളായ സൗത്ത് സോളാറിന്റെ ലോഞ്ചിംഗ് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനും സൗത്ത് ഇ.വിയുടെ ലോഞ്ചിംഗ് കേരള വിഷൻ ന്യൂസ് ചെയർമാൻ പി.എസ്.സിബിയും നിർവഹിച്ചു. 2024-25 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും 'എ' പ്ലസ് നേടിയ, കേരള വിഷൻ ഉപഭോക്താക്കളുടെ കുട്ടികൾക്ക് ഉപഹാരം നൽകി.
സൗത്ത് വോയ്സ് ചെയർമാൻ പി.ബിനു അദ്ധ്യക്ഷനായി. എം.എൽ.എമാരായ എം.നൗഷാദ്, പി.സി.വിഷ്ണുനാഥ്, സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്.ജ്യോതികുമാർ, സി.ഒ.എ സംസ്ഥാന എക്സി. അംഗം കെ.ബി.ബിജു കുമാർ, കെ.സി.സി.എൽ ഡയറക്ടർ തോമസ് പി.ചാക്കോ, സൗത്ത് വോയ്സ് മാനേജിംഗ് ഡയറക്ടർ ബിനു ശിവദാസ്, സൗത്ത് വോയ്സ് ഫിനാൻസ് ഡയറക്ടറും സി.ഒ.എ ജില്ലാ പ്രസിഡന്റുമായ സുരേഷ് ബാബു, സി.ഒ.എ ജില്ലാ സെക്രട്ടറി ഇ.നൗഷാദ്, സൗത്ത് വോയ്സ് എക്സി. ഡയറക്ടർമാരായ കെ.കുര്യാക്കോസ് വൈദ്യർ, ജി.എസ്.താജ്ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. സൗത്ത് വോയ്സ് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.സാജൻ, കെ.അനിൽകുമാർ, എം.മുരളീകൃഷ്ണൻ, ജി.അജി, ശ്രീജിത്ത് എസ്.പിള്ള, കെ.ലാലു, പി.ഷിബു, ബി.തിലകരാജ്, ബി.അഫ്സൽ, രാജീവ് കുഴിയം, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |