കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പറവ ഫിലിംസിന്റെ പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതി ചേർത്താണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും മുൻകൂർ ജാമ്യഹർജി പരിഗണനയിലുള്ളതിനാൽ വെള്ളിയാഴ്ച വരെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സാവകാശം അനുവദിച്ചിരിക്കുകയാണ്.
ഹർജിക്കാരുടേത് സംഘടിത കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പരാതിക്കാരനായ സിറാജ് വലിയതുറ ഹമീദ് വാദിച്ചു. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ കോടതി, ഹർജി തുടർവാദത്തിന് മാറ്റുകയായിരുന്നു.
സിനിമയിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാക്കുനൽകി 7 കോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |