കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയുടെ (ഐ.എം.കെ) എം.ബി.എ ഒഴിവുള്ള സീറ്റുകളിൽ 26 ന് കാര്യവട്ടം ഐ.എം.കെ യിൽ വച്ച് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവ്വകലാശാല വൈവ വോസി
നാലാം സെമസ്റ്റർ (സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) എം.എ മ്യൂസിക് വയലിൻ, കഥകളി വേഷം പ്രാക്ടിക്കൽ, പ്രൊജക്ട്, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ ജൂലായ് ഏഴു മുതൽ 11 വരെ. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പ്രാക്ടിക്കൽ
പത്താം സെമസ്റ്റർ എം.എസ്സി ബേസിക്ക് സയൻസസ് കെമിസ്ട്രി (2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാ ടൈംടേബിൾ
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.ബി.എ/ എം.എൽ.ഐ.എസ്.സി/എം.സി.എ/ എൽ എൽ.എം/ എം.പി.ഇ.എസ്/ എം.എഡ് (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ളിമെന്ററി), മേയ് 2025 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും, ഐ.ടി എഡ്യുക്കേഷൻ സെന്ററുകളിലെയും 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മേയ് 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
എൻജിനിയറിംഗ് സീറ്റൊഴിവ്
മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് www.cemunnar.ac.inൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9447570122, 9061578465.
പി.ജി ഡെന്റൽ അപേക്ഷ 25വരെ
സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ എം.ഡി.എസ് പ്രവേശനത്തിന് 25വരെ www.cee.kerala.gov.in ൽ അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ : 0471 2332120, 2338487.
എം.സി.എ എൻട്രൻസ് ഹാൾ ടിക്കറ്റ്
സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനത്തിന് 29 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2324396, 2560361, 2560327.
അഡ്മിഷൻ ആരംഭിച്ചു
ഐ.എച്ച്.ആർ.ഡി യുടെ മോഡൽ പോളിടെക്നിക് കോളേജുകളിൽ 2025-26 അദ്ധ്യയന വർഷത്തെ പ്രവേശന നടപടികൾ നടന്നു വരുന്നു. എസ്.എസ്.എൽ.സി പാസ്സായ വിദ്യാർത്ഥികൾക്ക് ഡിപ്ലോമ കോഴ്ചിന്റെ ഒന്നാം വർഷത്തിലേക്കും ഐ.ടി.ഐ/+2 സയൻസ് പാസ്സായ കുട്ടികൾക്ക് ലാറ്ററൽ എൻടി വഴി ഡിപ്പോമകോഴ്സിന്റെ രണ്ടാം വർഷത്തിലേക്കും അഡ്മിഷൻനേടാവുന്നതാണ്. വിശദവിവരങ്ങൾക്ക്www.polyadmission.org എന്ന വെബ്ബ്ലൈറ്റ് സന്ദർശിക്കുക.
ഇഗ്നോ ബിരുദത്തിന്
തുല്യതാ സർട്ടിഫിക്കറ്റ്
വേണ്ട: ഹൈക്കോടതി
കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യു.ജി.സി അംഗീകൃത കേന്ദ്ര സർവകലാശാലയാണെന്നും അവിടെ നിന്നുള്ള ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ അദ്ധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഉത്തരവ്.
സംസ്ഥാനത്ത് സെറ്റ് പരീക്ഷ നടത്തുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിലപാടിനെതിരെയായിരുന്നു ഹർജി. ഇഗ്നോയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ഹർജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലി ചെയ്യുകയാണ്. 2021ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർ സെക്കൻഡറി അദ്ധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാൽ, ഇഗ്നോയുടെ പി.ജി സർട്ടിഫിക്കറ്റിന് സംസ്ഥാന സർവകലാശാലകളുടെ തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നു കാണിച്ച് എൽ.ബി.എസ് സെന്റർ സെറ്റ് സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് സെറ്റ് പരീക്ഷ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് ഉടൻ നൽകാനും നിർദ്ദേശിച്ചു.
ഓർമിക്കാൻ...
1. ജെഎൻയു: എം.എസ്സി ബയോടെക്നോളജി, കമ്പ്യൂട്ടേഷണൽ & ഇന്റഗ്രേറ്റിവ് സയൻസ് പ്രോഗ്രാമുകൾക്ക് ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ 26 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: jnuee.jnu.ac.in.
2. ഐ.ടി.ഐ പ്രവേശനം: സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 30 വരെ നീട്ടി. വെബ്സൈറ്റ്: itiadmissions.kerala.gov.in.
3. കേരളയിൽ പി.ജി: കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. വെബ്സൈറ്റ്: admissions.keralauniversity.ac.in
4.നീറ്റ് എം.ഡി.എസ് കൗൺസിലിംഗ്
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നടത്തുന്ന നീറ്റ് എം.ഡി.എസ് കൗൺസിലിംഗ് ആദ്യ റൗണ്ട് രജിസ്ട്രേഷന് ഇന്ന് മുതൽ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: mcc.nic.in
പ്രവേശനപരീക്ഷ ഹാൾ ടിക്കറ്റ്
സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.polyadmission.org/wp ൽ പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 26ന് വൈകിട്ട് 5 വരെ അവസരമുണ്ട്.
ഗസ്റ്റ് ലക്ചറർ നിയമനം
തിരുവനന്തപുരം: നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിംഗ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിംഗ് ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |